2011, മേയ് 30, തിങ്കളാഴ്‌ച

വരം ന രാജ്യം .....

വരം ന രാജ്യം ന കുരാജരാജ്യം 
വരം ന മിത്രം ന കുമിത്രമിത്രം 
വരം ന ശിഷ്യോ ന കുശിഷ്യശിഷ്യോ 
വരം ന ദാരാ ന കുദാരദാരാ 
അര്‍ത്ഥം :=

നീചനായ രാജാവ് ഭരിക്കുന്ന രാജ്യത്ത് ജീവിക്കുന്നതിനേക്കാള്‍ നല്ലത് രാജാവില്ലാത്തിടത്ത്  ജീവിക്കുന്നതാണ് . നീചനായ സുഹൃത്തിനെക്കാള്‍ നല്ലത് സുഹൃത്ത്‌ ഇല്ലാതിരിക്കുന്നതാണ് . നീചനായ ശിഷ്യനെക്കാള്‍ നല്ലത് ശിഷ്യന്‍ ഇല്ലാതിരിക്കുന്നതാണ് . നീചയായ ഭാര്യയെക്കാള്‍ നല്ലത് ഭാര്യ ഇല്ലാതിരിക്കുന്നതാണ് .

[ചാണക്യ നീതി ] 

മറുപക്ഷം : നീചനായ ഭാര്‍ത്താവിനെക്കാള്‍ നല്ലത് ഭര്‍ത്താവ് ഇല്ലാതിരിക്കുന്നതാണ് എന്ന് ഒരു സ്ത്രീയും പറയുന്നില്ല . കാരണം നീചനായ ഭര്‍ത്താവിനെ തന്റെ സ്നേഹം കൊണ്ട് മാറ്റിയെടുക്കാനാവുമെന്നു അവള്‍ക്കറിയാം . മറ്റുള്ള ആളുകളെ സ്നേഹം കൊണ്ടോ ശാസന കൊണ്ടോ മാറ്റിയെടുക്കുന്ന കാര്യം അല്പം കാഠിന്യമേറിയതാണ്  എന്ന് മിഴിപക്ഷം 

1 അഭിപ്രായം:

  1. തിരുത്തല്‍ ആവശ്യമുള്ളപ്പോള്‍ ഭാര്യയെ സ്നേഹപൂര്‍വ്വം തിരുത്തുവാനും മാനസികമായ പിന്തുണ ആവശ്യമുള്ളപ്പോള്‍ അതു നല്കാനും തയ്യാറാകാത്ത ഭര്‍ത്താവും തിരുത്തല്‍ ആവശ്യമുള്ളപ്പോള്‍ ഭര്‍ത്താവിനെ സ്നേഹപൂര്‍വ്വം തിരുത്തുവാനും മാനസികമായ പിന്തുണ ആവശ്യമുള്ളപ്പോള്‍ അതു നല്കാനും തയ്യാറാകാത്ത ഭാര്യയുമാണ് ഇന്ന് വര്‍ദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങളുടെ പ്രധാന കാരണങ്ങളില്‍ പ്രമുഖം

    മറുപടിഇല്ലാതാക്കൂ