2011, മേയ് 30, തിങ്കളാഴ്‌ച

ആയുഷ: ഖണ്ഡമാദായ .....


ആയുഷ: ഖണ്ഡമാദായ രവിരസ്തമയം ഗത:
അഹന്യഹനി ബോദ്ധവ്യം കിമേതത് സുകൃതം കൃതം

അര്‍ഥം :=

ദിവസവും സൂര്യന്‍ ആയുസ്സിന്റെ ഒരു പങ്കു അപഹരിച്ചുകൊണ്ട് അസ്തമിച്ചു പോകുന്നു. അതിനാല്‍ താന്‍ ചെയ്ത പുണ്യ പാപങ്ങള്‍ എന്തൊക്കെ ആണെന്ന് ഒരാള്‍ നിത്യവും ചിന്തിക്കേണ്ടതാണ് .

[നീതിസാരം ]

മറുപക്ഷം : നിത്യവും ചിന്തിച്ചാല്‍ മാത്രം പോരാ . വരും ദിനങ്ങളിലെങ്കിലും പുണ്യ പാപങ്ങള്‍ വേര്‍തിരിച്ചു കണ്ട് ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുകയും പുണ്യ പ്രവര്‍ത്തികള്‍ മാത്രം ചെയ്യാന്‍ ശീലിക്കുകയും ചെയ്യണം എന്ന് മിഴിപക്ഷം 

9 അഭിപ്രായങ്ങൾ:

 1. നിഷ്പക്ഷം: പുണ്യ പാപങ്ങള്‍ വേര്‍തിരിച്ചു കണ്ട് ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുകയും പുണ്യ പ്രവര്‍ത്തികള്‍ മാത്രം ചെയ്യാന്‍ ശീലിക്കുകയും ഒപ്പം മറ്റുള്ളവര്‍ക്ക് വെളിച്ചമാവുകയും തണലാകുകയും കൂടി ചെയ്യണം എന്ന് 'തണല്‍' പക്ഷം.

  (വരികള്‍, ഉദ്ബോധനങ്ങള്‍ നന്നായി)

  മറുപടിഇല്ലാതാക്കൂ
 2. തണല്‍പക്ഷം നന്നായി . നന്ദി ഇസ്മായില്‍

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2011, ജൂൺ 12 10:38 PM

  രണ്ടുപക്ഷവും നന്നായി.. :)

  മറുപടിഇല്ലാതാക്കൂ
 4. മനുഷ്യനില്‍ നന്മ നിറക്കാന്‍ ഇങ്ങനെയുള്ള ചിന്തകള്‍ അത്യാവശ്യമാണ്.
  ഹൃദയ പക്ഷത്തില്‍ എപ്പോഴും സൂക്ഷികേണ്ട വരികള്‍..
  മിഴി പക്ഷത്തിനു ഒരായിരം നന്മകള്‍ നേരുന്നു..സസ്നേഹം..

  www.ettavattam.blogspot.com

  മറുപടിഇല്ലാതാക്കൂ
 5. എല്ലാവരുടെ പക്ഷവും കണ്ടപ്പോള്‍ എനിക്ക് സ്വന്തമായൊരു പക്ഷം ഇല്ലാതെപോയല്ലോ എന്നൊരു സങ്കടം.മിഴിപക്ഷത്തിനു എന്റെ ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 6. എന്റെ പക്ഷം : അല്പം കട്ടിയായെന്നൊരു പക്ഷം പിടിച്ചാല്‍ ശ്ശി തല്ല് കൊള്ളോ :)

  മറുപടിഇല്ലാതാക്കൂ
 7. ചിന്തകള്‍ക്കൊപ്പം തെറ്റുതിരുത്തലുകളും ഉണ്ടാകണം.

  മറുപടിഇല്ലാതാക്കൂ